Friday, April 15, 2011

മരിച്ചുപോയവര്‍


മരിച്ചുപോയവര്‍
ഇവര്‍ 
ഓര്‍മയില്‍ ഒരിക്കല്‍ 
ജീവിച്ചിരുന്നവര്‍ 
മരിച്ച സ്വപ്നത്തിന്‍ 
ഉടമയായവര്‍. 
വിയര്‍പ്പിന്‍ കണങ്ങള്‍ 
ഉമ്മവെക്കുന്നൊരു
ദേഹി ഇല്ലാത്തവര്‍ 
ഇവര്‍ മരിച്ചുപോയവര്‍.

ശ്വാസം ഇല്ലാത്തവര്‍ 
ശ്വസന താളമില്ലാത്തവര്‍ 
ഹൃദയ ചക്രവും നിലച്ചവര്‍ 
ഇവര്‍ മരിച്ചുപോയവര്‍.

കാമമില്ലാത്തവര്‍ 
ക്രോധമില്ലത്തവര്‍ 
കത്തുന്ന നെഞ്ചിന്റെ 
നീറ്റലില്ലാത്തവര്‍ 
ഇവര്‍ മരിച്ചുപോയവര്‍.

മിഴിനീര്‍ നനയില്ല 
ചിരിക്കില്ല.
കാത്തിരിപ്പിന്റെ നൊമ്പരം 
തീണ്ടാത്തവര്‍ 
ഇവര്‍ 
മരിച്ചുപോയവര്‍.

നിലാവുള്ള രാത്രികളില്‍ 
പെയ്തു മാഞ്ഞുപോയ ഹിമകണങ്ങള്‍പോലെ
എന്നോ പിറന്നവര്‍ 
പിറന്നു മാഞ്ഞുപോയവര്‍.  
 

1 comment:

മണ്‍സൂണ്‍ മധു said...

മരിച്ചുപോയവര്‍
ഇവര്‍
ഓര്‍മയില്‍ ഒരിക്കല്‍
ജീവിച്ചിരുന്നവര്‍
മരിച്ച സ്വപ്നത്തിന്‍
ഉടമയായവര്‍.

ചില വരികള്‍ നന്നായി ....... സ്നേഹത്തോടെ മണ്‍സൂണ്‍