ഒരിക്കല്‍ അമ്മ പറഞ്ഞു
പുതയ്ക്കൂ തണുക്കുമെന്ന്
ചോറ് വാരി തന്ന്
അമ്മ പറഞ്ഞു
കഴിക്കൂ
വളരുമെന്ന്.
മുത്തം തന്ന്
അമ്മ പറഞ്ഞു
സ്നേഹിക്കാന്‍
പഠിക്കൂ എന്ന്.
ഓര്‍ക്കാപ്പുറത്തൊരു നാള്
ഗ്ലുകോസ് കുപ്പികള്‍ ഏന്തി
എന്റെ അമ്മ
ആശുപത്രി വരാന്തയില്‍
കിടന്നപ്പോള്‍
എന്നെ അരികില്‍
വിളിച്ചു പറഞ്ഞു
പറഞ്ഞതൊന്നും മറക്കരുതെന്ന്.
ഇല്ല, ഞാന്‍ മറക്കില്ല
ഒരുവാക്കും, എന്റെ അമ്മതന്‍
മണമുള്ള ഓര്‍മകളും.
5 comments:
നല്ല ഹൃദ്യമായ വരികള്‍ .
അമ്മയും സ്നേഹവും
ഒരു മുലപ്പാല്‍ മധുരം.ഇഷ്ടപ്പെട്ടു.
ഇല്ല, ഞാന്‍ മറക്കില്ല
ഒരുവാക്കും, എന്റെ അമ്മതന്‍
മണമുള്ള ഓര്‍മകളും.
നൈസ്
എന്നും നന്മകൾ ഉണ്ടാവും..
ആശംസകൾ
നൈസ് വലതൊരു ഫീല്‍ ......ആശംസകള്‍
അതേ അമ്മയാണെല്ലാം ...
Post a Comment