Wednesday, March 16, 2011

എന്റെ അമ്മ





കറുത്തൊരു പഴഞ്ചന്‍ കോട്ടുത്തന്ന് 
ഒരിക്കല്‍ അമ്മ പറഞ്ഞു 
പുതയ്ക്കൂ  തണുക്കുമെന്ന് 

ചോറ് വാരി തന്ന്
അമ്മ പറഞ്ഞു 
കഴിക്കൂ  
വളരുമെന്ന്.

മുത്തം തന്ന് 
അമ്മ പറഞ്ഞു 
സ്നേഹിക്കാന്‍ 
പഠിക്കൂ എന്ന്. 

ഓര്‍ക്കാപ്പുറത്തൊരു  നാള്‍ 
ഗ്ലുകോസ്  കുപ്പികള്‍ ഏന്തി 
എന്റെ അമ്മ 
ആശുപത്രി വരാന്തയില്‍ 
കിടന്നപ്പോള്‍ 
എന്നെ അരികില്‍ 
വിളിച്ചു പറഞ്ഞു 
പറഞ്ഞതൊന്നും മറക്കരുതെന്ന്.

ഇല്ല, ഞാന്‍ മറക്കില്ല 
ഒരുവാക്കും, എന്റെ അമ്മതന്‍ 
മണമുള്ള ഓര്‍മകളും.

5 comments:

മൻസൂർ അബ്ദു ചെറുവാടി said...

നല്ല ഹൃദ്യമായ വരികള്‍ .
അമ്മയും സ്നേഹവും

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു മുലപ്പാല്‍ മധുരം.ഇഷ്ടപ്പെട്ടു.

kambarRm said...

ഇല്ല, ഞാന്‍ മറക്കില്ല
ഒരുവാക്കും, എന്റെ അമ്മതന്‍
മണമുള്ള ഓര്‍മകളും.

നൈസ്
എന്നും നന്മകൾ ഉണ്ടാവും..
ആശംസകൾ

ഞാന്‍ പുണ്യവാളന്‍ said...

നൈസ് വലതൊരു ഫീല്‍ ......ആശംസകള്‍

Jithu said...

അതേ അമ്മയാണെല്ലാം ...